Kerala

റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ അടയ്ക്കാന്‍ പുതിയ രീതി; ഡിജിറ്റല്‍ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ഗതാഗത നിയമത്തിന് പിടിക്കപ്പെട്ടാല്‍ കയ്യില്‍ പണമില്ലെന്ന് കരുതി ഇനി വിഷമിക്കേണ്ട. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ അടക്കാന്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ്. ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം അടക്കാന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്വൈപ്പിംഗ് മെഷീന്‍ തയ്യാറാക്കുന്നതിനായി നിയോഗിക്കപ്പെട്ട ബാങ്കിംഗ് ശൃംഖല സംസ്ഥാന വ്യാപകമായി മെഷീനുകള്‍ മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിട്ടുണ്ട്.

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സംവിധാനത്തിലൂടെ സ്വൈപ്പിംഗ് മെഷീന്‍ ഉപയോഗിച്ച് പിഴ അടക്കാം. സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള വാഹന പരിശോധനയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഗതാഗത കമ്മീഷണര്‍ ആര്‍ ശ്രീലേഖ വ്യക്തമാക്കി.

സ്വൈപ്പിംഗ് മെഷീന്‍ ഉപയോഗിച്ച് പിഴ പിരിച്ചാല്‍ അഴിമതി തടയാനാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. സ്വൈപ്പിംഗ് മെഷീന്‍ വഴിയുള്ള പിഴ ഈടാക്കുന്നത് വരുമാനം വര്‍ധിപ്പിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രതീക്ഷിക്കുന്നത്.

64 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close