സിഡ്നി: ഓസ്ര്ടേലിയയിലെ ട്രെയിനുകളിലും ട്രാമുകളിലും കറങ്ങിനടന്ന് യാത്രക്കാരുടെ പോക്കറ്റടിച്ചതിന് ശ്രീലങ്കന്‍ പൗരന്മാരടക്കം ഏഴുപേര്‍ പിടിയില്‍. ഓസ്ട്രേലിയക്കാരടക്കമുള്ളവരില് 5 പേരും ശ്രീലങ്കക്കാരായിരുന്നു. വിക്ടോറിയന്‍ പോലീസാണ് പോക്കറ്റടി സംഘത്തെ മെല്‍ബണിലും പരിസരപ്രദേശങ്ങളിലും വച്ച് ഒരുമിച്ച് വലയിലാക്കിയത്. കഴിഞ്ഞ രണ്ടുമാസമായി നിരന്തരം പരാതികള്‍ വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിസി ടിവി അടക്കമുള്ളവയിലൂടെ പോക്കറ്റടി സംഘത്തിലേക്ക് പോലീസ് എത്തിപ്പെട്ടത്.
ഓപ്പറേഷന് ഗാലെഫോഴ്സ് എന്ന പേരില്‍ പ്രത്യേക അന്വേഷണ സംഘവും മെല്‍ബണ്‍ ടാസ്ക്കിംഗ് യൂണിറ്റ് എന്ന രഹസ്യാന്വേഷണ സംഘവും സംയുക്തമായിട്ടാണ് തെരച്ചില്‍ നടത്തിയത്. പിടിയിലായ സംഘത്തില്‍ രണ്ടുപേര്‍ സ്ത്രീകളാണ്