ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. കേരളത്തില്‍ നടക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ള പ്രക്ഷോഭങ്ങളാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് വോട്ട് രാഷ്ട്രീയത്തിനെതിരായുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണ്ണര്‍ നിയമത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് കപില്‍ സിബല്‍ പറഞ്ഞിരുന്നു. ഇതുതന്നെയാണ് ഗവര്‍ണറും പറഞ്ഞതെന്ന് മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ സത്യങ്ങള്‍ അറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനാണ് സര്‍ക്കാര്‍ ഗവര്‍ണറെ എതിര്‍ക്കുന്നതെന്നും ഗ്യാലറികളുടെ കൈയ്യടിക്കു വേണ്ടി നടത്തുന്ന പ്രസംഗങ്ങളെ അങ്ങനെ കണ്ടാല്‍ മതിയെന്നും മുരളീധരന് പറഞ്ഞു. ബിജെപി പുന:സംഘടനയില്‍ ഗ്രൂപ്പിസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.