ന്യൂഡല്‍ഹി: ജലസംരക്ഷണത്തില്‍ രാജ്യത്തെ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ഗുജറാത്തിന് ഒന്നാം സ്ഥാനം. ഏറ്റവും മോശം ജലവിനിയോഗവും സംരക്ഷണവും നടത്തിയത് ഡല്‍ഹിയാണെന്നും ദേശീയ ജലവിഭവ വകുപ്പ് അറിയിച്ചു.
ദേശീയതലത്തില്‍ ജലസംരക്ഷണം, ജലാശയ ശുചീകരണം, ജലവിതരണം അടക്കം നിരവധി മാനദണ്ഡങ്ങള്‍ പാലിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തിയത്. ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ചവച്ചത് ഡല്‍ഹിയാണെന്നും പട്ടിക സൂചിപ്പിക്കുന്നു. രാജസ്ഥാന് ജലസംരക്ഷണത്തില്‍ മൂന്നാംസ്ഥാനത്ത് എത്തി. 2019ലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജല ശക്തി മന്ത്രാലയം പട്ടിക തയ്യാറാക്കിയത്.
വിവിധ വകുപ്പുകള്ക്കിട്ട മാര്‍ക്കില്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഒന്നാംസ്ഥാനത്താണ്. തൊട്ടുപുറകില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, കേന്ദ്ര ജല കമ്മീഷന്, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരും പ്രവര്‍ത്തനമികവിനുള്ള പട്ടികയിലിടം നേടി.
ജലസംരക്ഷണത്തിന് കഴിഞ്ഞതവണ ഒന്നാം സ്ഥാനം നേടിയത് തെലങ്കാനയായിരുന്നു.കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഏഴാം സ്ഥാനത്തുനിന്നാണ് ഇത്തവണ ഒന്നാമതെത്തിയത്. ഏറെ മെച്ചപ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനം തമിഴ്നാടാണ്. 33ല്‍ നിന്ന് തമിഴ്നാട് 13-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. കേരളവും പട്ടികയില്‍ ആദ്യ 20നുള്ളില്‍ സ്ഥാനംപിടിച്ചു.