സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ സജീവമായ നേതാവാണ് സ്മൃതി ഇറാനി. പഴയകാല ചിത്രങ്ങളും രസകരമായ തമാശകളും ജീവിതാനുഭവങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ സ്മൃതി ഇറാനി പങ്കു വെയ്ക്കാറുണ്ട്. പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ സ്മൃതി ഇറാനി പങ്കു വെച്ച ഒരു ചിത്രം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
തനിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു കഴിവിനെയാണ് സ്മൃതി ആ ചിത്രത്തിലൂടെ പുറത്തു കൊണ്ടു വന്നത്. ചിത്രരചനയില്‍ മുഴുകി ഇരിക്കുന്ന സ്മൃതിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. എനിക്ക് പെയിന്റ് ചെയ്യാന്‍ അറിയാമായിരുന്ന ഒരു സമയം ഉണ്ടായിരുന്നുവെന്ന കുറിപ്പോടെയാണ് സ്മൃതി ഇറാനി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു. സ്മൃതി ഇറാനി സകലകലാ വല്ലഭയാണെന്നും ഓള് റൗണ്ടറാണെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് താഴെയുള്ള കമന്റുകള്‍. വരച്ച ചിത്രത്തിന്റെ പൂര്‍ണ രൂപം കാണണമെന്ന ആഗ്രഹവും ചിലര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.