ഹൈദരാബാദ് ; കമ്മ്യൂണിസ്റ്റ് ഭീകര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉസ്മാനിയ സര്‍വകലാശാല പ്രൊഫസറിനെ തെലങ്കാന പൊലീസ് അറസ്റ്റു ചെയ്തു. ഉസ്മാനിയ സര്‍വകലാശാല പ്രൊഫസറും തെലങ്കാനയിലെ നടുസ്ഥുന പത്രത്തിന്റെ എഡിറ്ററുമായ സി കാസിമിനെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച കാസിമിന്റെ വീട്ടില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘം ചില രേഖകൾ പിടിച്ചെടുത്തിരുന്നു . ഇതിന് ശേഷമാണ് കാസിമിനെ അറസ്റ്റ് ചെയ്തത്.
അടുത്തിടെ റെവല്യൂഷണറി റൈറ്റേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായി കാസിം തെരഞ്ഞെടുക്കപ്പെട്ടിരുന്നു . മുൻപും കമ്മ്യൂണിസ്റ്റ് ഭീകരർക്കൊപ്പം കാസിം പ്രവർത്തിച്ചിട്ടുണ്ട് . അവരുടെ ദൂതനായി പ്രവര്‍ത്തിച്ചതിനെ തുടർന്ന് പൊലീസ് കാസിമിനെതിരെ കേസെടുത്തിരുന്നു .