Kerala

മൂന്ന് വര്‍ഷം മുന്‍പ് മരിച്ച ആദിവാസി യുവാവിന്റെ മരണം കൊലപാതകം; പ്രതികളായ അച്ഛനും മകനും അറസ്റ്റില്‍; കൊലപാതകത്തിലേക്ക് നയിച്ചത് കൂലി കൂടുതല്‍ ചോദിച്ചത്

വയനാട്: കല്‍പ്പറ്റ കോണിച്ചിറയില്‍ മൂന്ന് വര്‍ഷം മുന്‍പ് ആദിവാസി യുവാവായ മണി മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കോണിച്ചിറ സ്വദേശികളായ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇ വി തങ്കപ്പന്‍ ഇയാളുടെ മകന്‍ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂലി കൂടുതല്‍ ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മണിയെ പ്രതികള്‍ ചേര്‍ന്ന്  ക്രൂരമായി മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹത്തിനടുത്ത് പ്രതികള്‍ വിഷക്കുപ്പി വെച്ചു.

രണ്ട് വര്‍ഷത്തെ വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രതികളെ തിരച്ചറിഞ്ഞത്.

68 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close