ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ പോലീസ് ഉദ്യോഗസ്ഥന് ദേവീന്ദര്‍ സിംഗിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. കേസ് അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തുടരന്വേഷണത്തിന്റെ ഭാഗമായാണ് ദേവീന്ദര്‍ സിംഗിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത്.
കഴിഞ്ഞ ദിവസമാണ് ദേവീന്ദര്‍ സിംഗിന്റെ കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാനും ഭീകരാക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എന്‍ഐഎക്കുള്ള നിര്‍ദേശം.
ദേവീന്ദര്‍ സിംഗിന്റെ വീട്ടില്‍ നിന്നും ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന്റെ മാപ്പ് ലഭിച്ചിരുന്നു. ഹിസ്ബുള്‍ ഭീകരരായ നവീദ് ബാബുവിന്റെയും സംഘത്തോടൊപ്പം ഡല്‍ഹിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് ദേവീന്ദര്‍ സിംഗ് പിടിയിലായത്.