കാഠ്മണ്ഡു: നേപ്പാളില്‍ അന്നപൂര്‍ണ പര്‍വ്വതാരോഹണ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഏഴ് പേരെ കാണാതായി. നാല് കൊറിയക്കാര്‍ ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന വിനോദസംഘത്തെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ടുണ്ടായ മഞ്ഞിടിച്ചിലും തുടര്‍ന്നുണ്ടായ കനത്ത മഞ്ഞുവീഴ്ചയുമാണ് അപകടത്തിന് കാരണം.
കാണാതയവര്‍ക്കായി പോലീസും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നാല് ഹെലികോപ്റ്ററുകളും വിന്യസിപ്പിച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടികളില്‍ ഉയരം കൊണ്ട് പത്താം സ്ഥാനത്താണ് അന്നപൂര്‍ണ്ണ കൊടുമുടി.