അഴുകുന്ന മനുഷ്യ ശരീരങ്ങള്‍ ഭക്ഷിക്കാനെത്തുന്ന പൂച്ചകള്‍. അപൂര്‍വ്വമായൊരു കാഴ്ച്ചയ്ക്ക് സാക്ഷിയായിരിക്കുകയാണ് കൊളറാഡോയിലെ ഫോറന്‍സിക് ഗവേഷണ കേന്ദ്രം. മൃതശരീരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കൊളറാഡോയിലെ വൈറ്റ് വാട്ടറിലുള്ള ഫോറന്‍സിക് ഗവേഷണ കേന്ദ്രത്തിലാണ് ഭക്ഷണം തേടി കാട്ടുപൂച്ചകള്‍ എത്തിയത്.
മനുഷ്യ ശരീരങ്ങള്‍ അഴുകുന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്താനും നരവംശ ശാസ്ത്രജ്ഞരെ ഗവേഷകരെ സഹായിക്കാനുമാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യ ശരീരങ്ങള്‍ സംരക്ഷിക്കുന്നതിനായി വലിയ വേലിക്കെട്ടുകള്‍ക്കുള്ളിലാണ് ശരീരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ കയറിയാണ് കാട്ടു പൂച്ചകള്‍ മൃതശരീരം ഭക്ഷിച്ചത്. ശവശരീരങ്ങള്‍ ഭക്ഷിക്കുന്ന പൂച്ചകളുടെ ദൃശ്യം നിരീക്ഷണ ക്യാമറകളിലാണ് പതിഞ്ഞിരിക്കുന്നത്.
മുഖവും ശരീര ഭാഗങ്ങളും മറയ്ക്കാതെയാണ് മൃതദേഹങ്ങല്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹങ്ങളാണ് പൂച്ചകള്‍ ഭക്ഷണമാക്കിയത്. ബോബ് ക്യാറ്റ് വിഭാഗത്തില്‍ പെട്ട പൂച്ചകളാകാം മൃതദേഹം ഭക്ഷിച്ചതെന്ന നിഗമനത്തിലാണ് ഗവേഷകര്‍.