തൃശൂർ: പൗരത്വ വിഷയം കാര്യമായി ഏറ്റെടുക്കാൻ കോൺഗ്രസിനായില്ലെന്ന് കെ മുരളീധരൻ എംപി. കോൺ ഗ്രാസായിരുന്നു സമരങ്ങൾക്ക് നേതൃത്വം നൽകേണ്ടത്. എന്നാൽ പുനഃസംഘടന വൈകുന്നത് മൂലം പൗരത്വം സമരത്തിൽ സജീവമാകൻ കഴിയുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
പുനഃസംഘടനയിൽ ജംബോ കമ്മറ്റിയുണ്ടായിട്ട് കാര്യമില്ല. എണ്ണം കൂടുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല. ഒരാൾക്ക് ഒന്നിൽ കൂടുതൽ സ്ഥാനം പാടില്ല. ഒരാൾക്ക് രണ്ട് സ്ഥാനം നൽകുന്ന നിലപാട് ശരിയാണോ എന്ന് കാലം തെളിയിക്കും. അധികാരം മുഴുവൻ ചിലർക്കും, മറ്റുള്ളവർ വെള്ളം കോരികളും വിറകു വെട്ടികളുമായി മാറുന്നുവെന്നും മുരളീധരൻ പറഞ്ഞു.