തൃശൂര്‍ : കസ്റ്റഡിയിലിരിക്കെ പൊലീസ് തൊപ്പിവച്ച് സി പി എം പ്രവര്‍ത്തകന്റെ സെൽഫി . പുതുവര്‍ഷ രാത്രിയായിരുന്നു സംഭവം.ചാലക്കുടിയിലെ സി പി എം പ്രവര്‍ത്തകനാണ് ചിത്രം ഫെയ്സ്ബുക്കിൽ പങ്ക് വച്ചത് .
പുതുവര്‍ഷ രാത്രിയില്‍ മദ്യപിച്ചും മറ്റും ഗതാഗത നിയമം ലംഘിച്ച പലരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പലയിടങ്ങളിലും ബഹളമുണ്ടാക്കിയവരേയും കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനുള്ളില്‍ തിരക്ക് കൂടിയതോടെ ചിലരെ പുറത്തിരുത്തി. ഇവരില്‍ ഒരാളാകട്ടെ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്ന് തൊപ്പിയെടുത്ത് സെല്‍ഫിയെടുത്തു. ‘ പൊലീസ് സ്റ്റേഷനിലാണ്, ഞെട്ടലില്‍ ‘ എന്ന അടിക്കുറിപ്പോടെ ഫോട്ടോ ഫെസ്യ്ബുക്കിലുമിട്ടു.
ചിത്രം പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍തന്നെ ചിത്രം നീക്കം ചെയ്തു. ഇതിനിടെ, പൊലീസ് സ്റ്റേഷനില്‍ സി പി എം പ്രവര്ത്തകന് പൊലീസ് തൊപ്പിയണിഞ്ഞ് ഫോട്ടോയെടുത്ത വിവരം സ്പെഷ്യല്‍ ബ്രാഞ്ചിന് വിവരം കിട്ടി. ഇതേപ്പറ്റി അന്വേഷിച്ച സംസ്ഥാന, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പാർട്ടി പ്രവർത്തകനായതിന്റെ പേരിൽ സംഭവം ഒതുക്കി തീർക്കാൻ ശ്രമങ്ങൾ നടക്കുന്നതായും ആക്ഷേപമുണ്ട് .