ഷിംല : പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ജനപ്രിയ ഗുസ്തി താരം ദ ഗ്രേറ്റ് ഖാലി. പൗരത്വ ഭേദഗതി നിയമം അനധികൃത നുഴഞ്ഞു കയറ്റങ്ങള്‍ തടയുമെന്ന് ഖാലി പറഞ്ഞു. കാന്‍ഗ്ര ജില്ലയിലെ ദലിയാര പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റങ്ങള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഇതുമൂലം ശ്രോതസ്സുകള്‍ക്ക് അഭാവം നേരിടുകയും അത് ജനങ്ങളെ ബാധിക്കുകയും ചെയ്യും. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഖാലി വ്യക്തമാക്കി.
അയല്‍ രാജ്യങ്ങളില്‍ നിന്നും പീഡനങ്ങള്‍ മൂലം ഇന്ത്യയിലേക്ക് കുടിയേറി വന്നവര്‍ക്കായാണ് നിയമം നിര്‍മ്മിച്ചിരിക്കുന്നത്. പാകിസ്താനിലും ബംഗ്ലാദേശിലും നടക്കുന്നത് എന്തൊക്കെയാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. പീഡനം അനുഭവിക്കുന്ന ന്യൂന പക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കുന്നത് വളരെ നല്ല കാര്യമാണ്. പാകിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ചിലര്‍ ഭീകരവാദം വളര്‍ത്തുന്നു. ഇത് ഇന്ത്യയ്ക്ക് ഒട്ടും ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പരിപാടിയില്‍ ലഹരി കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കൂടാതെ കുട്ടികള്‍ കൂടുതല്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടണമെന്നും ആരോഗ്യകരമായ ജീവിതത്തിന് ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.