ആലപ്പുഴ : വള്ളിക്കുന്നത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയതായി പരാതി. പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേമുറി ഷെമീര്‍ മന്‍സിലില്‍ ഷെമീറിനെയാണ് വള്ളിക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. മദ്യം അകത്ത് പോയി അബോധാവസ്ഥയിലായ കുട്ടി ആലപ്പുഴ മെഡിക്കല്‍ കേളേജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം. അഞ്ചുമണി കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ഷെമീറിന്റെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ വിവരം വള്ളിക്കുന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
അബോധാവസ്ഥയില്‍ ആയ കുട്ടിയെ മാതാപിതാക്കള്‍ ആദ്യം കായംകുളത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുട്ടിയുടെ ബോധം തെളിയാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇലിപ്പക്കുളം കെകെഎം ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി എന്നാണ് വിവരം.