തിരുവനന്തപുരം : മലയാളിയ്ക്ക് ഭക്ഷണ ഇഷ്ടങ്ങൾ മാറുന്നു . കേരളത്തിൽ പോർക്ക് കഴിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി സർവ്വെ റിപ്പോർട്ട് .2017-2018 കാലഘട്ടത്തിൽ 6,880 ടൺ പോർക്കാണ് മലയാളികൾ ഭക്ഷിച്ചതെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 7,110 ടൺ ആയി ഉയർന്നു.
അനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിയിംഗ് വകുപ്പ് പുറത്തിറക്കിയ സർവേയിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉള്ളത് . ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് സംസ്ഥാനത്തെ മാംസ ഉപഭോഗത്തിൽ കുറവ് സംഭവിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്.
2017-2018 ൽ 97,051 ടൺ പോത്തിറച്ചിയാണ് മലയാളികൾ കഴിച്ചു തീർത്തത് . മറ്റ് മാംസാഹാരങ്ങളായ ചിക്കൻ, മട്ടൻ എന്നിവയോടും മലയാളികൾക്കുള്ള താത്പര്യം താരതമ്യേന താഴേക്കാണെന്നും(4.69 ലക്ഷം ടണ്ണിൽ നിന്നും 4.57ലേക്ക്) സർവേ ഫലത്തിൽ പറയുന്നു.