പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരി ആലുംകുളത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് 50 പവന് സ്വര്‍ണ്ണം കവര്‍ന്നു. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിലേക്ക് പോയ വീട്ടുകാര്‍ ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ചെര്‍പ്പുളശ്ശേരി ആലുംകുളം ഗായത്രിയില്‍ ചന്ദ്രശേഖര പണിക്കരുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ശനിയാഴ്ച ചന്ദ്രശേഖര പണിക്കരും കുടുംബവും മകളുടെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായി ബംഗളൂരുവിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീട് തുറന്ന് കിടക്കുന്നതായി കണ്ടത്. 50 പവന് സ്വര്‍ണവും 12,000 രൂപയും മോഷണം പോയതായി ചന്ദ്രശേഖരന് പറയുന്നു.
സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് നിന്ന് പോലീസ് നായയും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.