കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (NSS) വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസംഗ, നേതൃത്വ പരിശീലന കളരിയുടെ സമാപനവും സ്പീക്കർസ് ക്ലബ്ബിന്റെ ഉത്ഘാടനവും KSCA ആസ്ഥാനത്തു നടന്നു. KSCA പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ കൗൺസിലിംഗ് ഗുരുവും വാഗ്മിയുമായ Dr. ജോൺ പനക്കൽ ഉത്ഘാടനം നിർവഹിച്ചു,
മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, പ്രമുഖ ടോസ്സ്റ്റുമാസ്റ്റർ മദൻ മോഹൻ അമ്പാട്ട്, KSCA ജനറൽ സെക്രട്ടറി സതീഷ് നായർ, വൈസ് പ്രസിഡന്റ് ഗോപകുമാർ, ലേഡീസ് വിങ് കൺവീനർ സുമിത്ര പ്രവീൺ എന്നിവർ സംസാരിച്ചു.
പ്രസംഗ കളരിയുടെ മെന്റർ വിശ്വനാഥൻ ഭാസ്കരന് Dr. ജോൺ പനക്കൽ മൊമെന്റോ നൽകി ആദരിച്ചു.
പരിശീലന പരിപാടിയിൽ പങ്കെടുത്ത വിമല സുരേഷ്, രാധ ശശിധരൻ, ശ്രീജാ സുരേഷ്, സർവ്വശ്രീ രവീന്ദ്രൻ, പ്രദീപ് ഭാസ്കരൻ, ബിജീഷ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.