കുവൈറ്റ് സിറ്റി – പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ “പാസ്കോസ് കുവൈറ്റ് ചാപ്റ്റര്‍ യാത്രയയപ്പ് നല്കി.40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശമായ പാലായിലേക്ക് തിരിച്ചു പോകുന്ന സ്ഥാപകാംഗവും മുൻ ജനറൽ സെക്രട്ടറിയുമായ ജോർജ്ജ് കാഞ്ഞമലയ്ക്ക് ആശംസകൾ അർപ്പിക്കുവാൻ കൊച്ചുകുട്ടികളും വനിതകളും അടക്കം നിരവധി പേർ പങ്കെടുത്തു.
സ്ഥാപക പ്രസിഡന്റ് മോഹൻ ജോർജ്ജ് മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ പ്രസിഡണ്ട് റോജി മാത്യു, ജനറൽ സെക്രട്ടറി ജോമി തോമസ്, ട്രഷറർ സാബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.ഇതോടൊപ്പം നടത്തിയ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ സാന്താ ക്ളോസിന്റെ വരവ് കുട്ടികൾക്കും മുതിർന്നവർക്കും കൗതുകം പകർന്നു.
പാസ്കോസിന്റെ 22-ാം വാർഷികം ഫെബ്രുവരി 21നു വൈകിട്ട് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തും എന്ന് സംഘാടകര്‍ അറിയിച്ചു.