കുവൈറ്റ് സിറ്റി – ഭവന്‍സ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂള്‍ പ്രഥമ വിന്റര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു. ഭവന്‍സ് മിഡില്‍ ഈസ്റ്റ് ചെയര്മാന് രാമചന്ദ്രമേനോന്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍, ഐ ഇ എസ് പ്രിന്‍സിപ്പല്‍ ടി പ്രേംകുമാര്‍, അജിത്കുമാര്‍ (U.I.S) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സ്റ്റാളുകള്‍, ഗെയിംസ്, വ്യാപാര കേന്ദ്രങ്ങള്‍, രുചിഭേദത്തിന്റെ കലവറയോരുക്കിയ അറബിക് – ഇന്ത്യന്‍ – യൂറോപ്യന്‍ ഭക്ഷണ സ്ടാളുകള്‍, മാജിക് ഷോ, കുട്ടികളുടെ ഗെയിംസ് വില്ലേജ്, ഫാഷന്‍ ഷോ, പാശ്ചാത്യ-പൗരസ്ത്യ സംഗീത വിരുന്നുകള്‍, സിനിമാറ്റിക് ഡാന്‍സ്, ഫ്ലാഷ് മോബ്, തുടങ്ങിയവയും അരങ്ങേറി. ഭവന്‍സ് അധ്യാപകരുടേയും മാതാപിതാക്കളുടെയും സ്വന്തം മ്യൂസിക് ബാന്റായ ‘യൂഫോനിക് സ്ട്രിംഗ്സ്’ കാര്‍ണിവലിനു സംഗീതവിരുന്നേകി.
സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂളിന്റെ വാര്‍ഷിക സ്മരണിക ‘Melange 2020’ എന്‍ കെ രാമചന്ദ്രമേനോന്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യറിനു നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ചീഫ് എഡിറ്റര്‍ രജനി മേനോന്, വൈസ് പ്രിന്‍സിപ്പല്‍ ആല്ബിന് ഡെയ്സി, പ്രോജക്റ്റ്എഡിറ്റേഴ്സ് സന്തോഷ് ചുങ്കത്ത് , മേരി ക്രിസ്റ്റിന് തുടങ്ങിയവര്‍ പങ്കെടുത്തു.