കുവൈറ്റ് സിറ്റി – നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ മന്നം ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു. അബ്ബാസിയയിലെ മറീന ഹാളില്‍ ഈമാസം 24ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ആഘോഷം ഡോക്ടര്‍ രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും. മൃദംഗ വിദ്വാനും, ഏറ്റവും കൂടുതല്‍ സമയം മൃദംഗം വായിച്ചതിനു ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ കുഴല്‍മന്ദം രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തുന്ന മൃദുതരംഗ് ഫ്യൂഷന്‍ മെലോഡിയസ് എന്ന സംഗീത നിശയില്‍ പിന്നണി ഗായകന് ശ്രീനാഥ്, പിന്നണിഗായിക പാര്‍വതി മേനോന്, അഷ്ടപദി & ഇടക്ക ജ്യോതിദാസ് വയലിനിസ്റ്റ് ആദര്‍ശ്, കീബോര്‍ഡ് ബാബു,ഓടകുഴല്‍ ശ്രീഹരി, റിഥം പാഡ് കണ്ണന്, സതീഷ് പാലക്കാട് അവതരിപ്പിക്കുന്ന മിമിക്രിയും പരിപാടിയുടെ ഭാഗമായി അരങ്ങേറും. എന്‍ എസ് എസ് കുവൈറ്റ് വനിതാ വിഭാഗം അവതരിപ്പിക്കുന്ന കുട്ടികളുടെ നൃത്തവും ഉണ്ടായിരിക്കുന്നതാണ്. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കായുള്ള മന്നം ജയന്തി പുരസ്കാരം വേദിയില്‍ നല്ഡകി ആദരിക്കും.
പഠനക്ലാസ്
വ്യക്തിത്വ വികസനവും ഉന്നത വിദ്യാഭ്യസത്തിലെ പുതിയ അവസരങ്ങളും എന്നവിഷയത്തില്‍ ഡോ. രാജു നാരായണസ്വാമി കഅട നയിക്കുന്ന പഠന ക്ലാസ് സംഘടിപ്പിക്കുന്നു. 2020 ജനുവരി 25 നു ഉച്ചയ്ക്ക് 2 മണിക്ക് അബ്ബാസിയ സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂളില്‍ നടത്തുന്ന പരിപാടിയില്‍ പ്രസ്തുത വിഷയത്തില്‍ താല്പര്യമുള്ള പ്രവാസികളായ എല്ലാ രക്ഷിതാക്കളും കുട്ടികളോടൊപ്പം പങ്കെടുക്കണമെന്ന് അറിയിച്ചു.