ഒമാനിലെ ഏറ്റവും വലിയ തുരങ്കപാതയായ ഷർഖിയ എക്സ്പ്രസ് പാത ഗതാഗതത്തിനു തുറന്നു കൊടുത്തു . 191 കിലോമീറ്റർ ദൂരത്തിൽ ബിദ്ബിദില്‍ നിന്നാരംഭിച്ച് അല്‍ അഖ് വഴി അല്‍ കാമില്‍ അല്‍ വാഫിയില്‍ അവസാനിക്കുന്നതാണ് റോഡ്. 3 മാസം പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടും.ഇപ്പോൾ വലിയ വാഹനങ്ങള്‍ക്കും പെട്രോകെമിക്കല്‍ ഉൽപന്നങ്ങൾ, അപകടകരമായ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ സഞ്ചരിക്കാൻ അനുമതിയില്ല.