തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെതിരെ പ്രതികാര നടപടി തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. ജേക്കബ് തോമസിനെ ഡിജിപി സ്ഥാനത്തു നിന്നും എഡിജിപിയായി തരംതാഴ്ത്താന്‍ സര്‍ക്കാര്‍ തീരുമാനമായി.
മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പ്രതികാര നടപടി. തരംതാഴ്ത്താന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് തരം താഴ്ത്തപ്പെടുന്ന അദ്യ ഡിജിപിയായി ജേക്കബ് തോമസ് മാറും. ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് ആരോപിച്ചാണ് നടപടി.
നിരന്തരം കേസുകളില്‍പ്പെടുന്നു എന്നും ചട്ടം ലംഘിക്കുന്നു എന്നും ആരോപിച്ചാണ് നടപടി. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.