കണ്ണൂര്‍: ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗത്തിന്റെ വീടിന് നേരെ ആക്രമണം. കണ്ണൂര്‍ മയ്യില്‍ സ്വദേശി ബേബി സുനാഗറിന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്.
നാല് ബൈക്കുകളിലായി വന്ന അക്രമി സംഘമാണ് വീടിനു നേരെ ആക്രമണം നടത്തിയത്. വീടിനു നേരെ കരിങ്കല്‍ ചീളുകള്‍ കൊണ്ട് എറിയുകയായിരുന്നു.