ബാലരാമപുരം: മോഷണം നടത്താന്‍ തടസ്സം നിന്ന സിസിടിവി മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ മറ്റൊരു സിസിടിവിയില്‍ പിടികൂടി. തിരുവനന്തപുരം തേമ്പാമുട്ടത്ത് കള്ളന്മാരുടെ ശല്ല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരുമ റസിഡന്റ് അസോസിയേഷനാണ് ജംഗഷനില്‍ രണ്ട് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഈ സിസിടിവി ക്യാമറകള്‍ അഴിച്ചുമാറ്റുന്നതാണ് മറ്റൊരു സിസിടിവിയില്‍ കുടുങ്ങിയത്.
ബാലരാമപുരം സില്‍ക്ക് അനി എന്ന് വിളിക്കുന്ന അനി, തേമ്പാമുട്ടം രാജേഷ്, എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയത്. ജനുവരി 20 നാണ് ഇവര്‍ സിസിടിവി മോഷ്ടിച്ചത്. സ്ഥിരം മോഷ്ടാവായ അനിയെ പോലീസ് സിസി ടിവിയില്‍ നിന്ന് തിരിച്ചറിയുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് രാജേഷിനെ പിടികൂടുന്നത്.