കണ്ണൂര്‍ : അയ്യപ്പൻമാരെ അവഹേളിച്ച് ചിത്രങ്ങൾ വരച്ച കണ്ണൂർ സ്വദേശി ഷാമിൽ കണ്ടാച്ചേരി മാപ്പ് പറഞ്ഞ് രംഗത്ത്. താൻ വരച്ച ചിത്രം ഏതെങ്കിലും പ്രത്യേക വിഭാഗത്തെ അവഹേളിക്കുന്ന തരത്തിൽ , തന്റെ ഭാഗത്ത് നിന്ന് നിലപാടുണ്ടായെന്ന പ്രതീതി ഗുണകരമല്ല എന്ന് മനസ്സിലാക്കുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ അയ്യപ്പ ഭക്തരോടും ഹിന്ദു മത വിശ്വാസികളോടും മാപ്പ് പറയുന്നു – ഇത്തരത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ് .
അയ്യപ്പ ഭഗവാന്റെ പ്രതിഷ്ഠയെ അടക്കം അവഹേളിച്ചു കൊണ്ട് ഷാമിൽ വരച്ച ചിത്രങ്ങൾ വലിയ വിമർശനങ്ങളുയർത്തിയതോടെയാണ് മാപ്പ് പറയേണ്ടി വന്നത്.വ്രതമെടുത്ത് കറുപ്പ് വസ്ത്രമുടുത്തിരിക്കുന്ന സ്വാമിയെ അവഹേളിക്കും വിധമാണ് ചിത്രങ്ങള്‍ വരച്ചിരുന്നത്. മാത്രമല്ല ആചാരലംഘനമാണ് നവോത്ഥാനമെന്ന പേരില്‍ വരച്ച ചിത്രത്തില്‍ അയ്യപ്പ ഭഗവാന്റെ പ്രതിഷ്ഠയില്‍ ഹാപ്പി ന്യൂ ഇയര്‍ എന്ന പ്ലക്കാര്‍ഡ് കുത്തിവെച്ചിരിക്കുന്നതായും ചിത്രീകരിച്ചിരുന്നു .