ലക്നൗ ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്ന പേരിൽ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് രാജ്യദ്രോഹമണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൗരത്വ നിയമ ഭേദഗതി വിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാണ്. അതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. ഇത് അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ മണ്ണില്‍നിന്നു കൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്നത് അംഗീകരിക്കാനാകില്ല .
പൗരത്വ ബില്ലിനും ദേശീയ പൗര റജിസ്റ്ററിനുമെതിരായ പരിപാടികളിൽ ആസാദി മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് പാതിവായി മാറിയിരിക്കുകയാണ് . ഇത് അംഗീകരിക്കാനാകില്ലെന്നും യോഗി കൂട്ടിച്ചേർത്തു .