വിമാനസർവീസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് ഇത്തിഹാദും ബോയിങ്ങും .ഇത്തിഹാദ് എയർവേസിന്റെ ആദ്യ ഇക്കോ വിമാനമായ ഗ്രീൻലൈനർ വ്യാഴാഴ്ച്ച രാവിലെ 8.21നാണ് അബുദാബിയിലിറങ്ങിയത്. ഇന്ധനഉപഭോഗവും പുറന്തള്ളുന്ന കാർബൺ മാലിന്യത്തിന്റെ തോതും പരമാവധി കുറച്ചുകൊണ്ടുള്ള വിമാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ പറക്കലിന് ശേഷമാണ് അബുദാബിയിലെത്തിയത്. ബോയിങ്ങിന്റെ എഞ്ചിനീയർമാർ വിമാനത്തിന്റെ സാധ്യതകൾ വിലയിരുത്തിവരികയാണ്. ഇത്തിഹാദിന്റെ വിമാനങ്ങളിലെ ഏറ്റവും പുതിയതും അതിനൂതന സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്നതുമാണ് ഈ വിമാനം. സാധാരണ വിമാനത്തേക്കാൾ 15 ശതമാനം കുറവ് ഇന്ധനമുപയോഗിച്ചായിരുന്നു ബ്രെസെൽസിലേക്കുള്ള ആദ്യ യാത്ര.കന്നിപ്പറക്കലിൽ വിമാനത്തിലെ പ്ലാസ്റ്റിക് ഉപയോഗവും പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ഭക്ഷണവും വെള്ളവും പുനരുപയോഗിക്കാവുന്ന അലുമിനിയം പാത്രങ്ങളിലാണ് നൽകിയത്