സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനും മഠം വൈസ് ചെയര്‍മാനുമായ സംപൂജ്യ സ്വാമി അമൃതസ്വരൂപാനന്ദപുരി ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ജനവരി 27 നു യു എ ഇ യിൽ എത്തും . അന്നേദിവസം വൈകീട്ട് 7 .30 മുതൽ അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിലും ജനവരി 29 മുതൽ ഫെബ്രുവരി 1 വരെ തീയ്യതികളിലായി ദുബായ് അൽ സഫ പ്രൈവറ്റ് സ്കൂളിലുമായിരിക്കും സ്വാമിജിയുടെ പ്രഭാഷണങ്ങൾ നടക്കുക. സ്വാമിജിയുടെ യു എ ഇ സന്ദർശനത്തിന്റെ ‘സിൽവർ ജൂബിലി വർഷമായ ഇക്കുറി പരിപാടികളിൽ അമ്മയുടെ ദർശങ്ങൾ സ്വാമി അമൃതസ്വരൂപാനന്ദപുരി ഭക്ത ജനങ്ങൾക്ക് കൈമാറും. യു എ എയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പെടെ ആയിരക്കണക്കിന് ഭക്തജനങ്ങൾ പരിപാടികളിൽ പങ്കെടുക്കും .