ഭാരതത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് യുഎഇയിലെ ചില ഇന്ത്യൻ സ്കൂളുകൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.ദുബായിലെ ഇന്ത്യൻ ഹൈസ്കൂളിൽ ക്ലാസുകൾ ഇല്ലെങ്കിലും റിപ്പബ്ലിക് ദിനാഘോഷം നടക്കും.കോൺസൽ ജനറൽ വിപുൽ മുഖ്യാതിഥിയാകും. രണ്ടായിരത്തിലധികം കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും. ഷാർജയിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിനും ഞായറാഴ്ച റിപ്പബ്ലിക് ദിനം പ്രമാണിച്ച് അവധിയായിരിക്കും. വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂളുകളിൽ പതാകയുയർത്തലടക്കമുള്ള ആഘോഷപരിപാടികൾ അരങ്ങേറും