അബുദാബി ഇന്ത്യൻ എംബസിയുടെ ആഭിമുഘ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. എംബസി അങ്കണത്തിൽ രാവിലെ 8.30 ന് ഇന്ത്യൻ സ്ഥാനപതി പവന് കപൂർ ദേശിയ പതാകയുയർത്തിയതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി.തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം സ്ഥാനപതി വായിച്ചു.വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക, സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖരും സാധാരണക്കാരും തൊഴിലാളികളും വിവിധ സ്കൂൾ വിദ്യാർത്ഥികളുമെല്ലാം എംബസിയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തു.ദേശഭക്തി ഗാനങ്ങൾ അടക്കമുള്ള കലാപരിപാടികൾ അഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.അബുദാബിയിലെ സാംസ്കാരിക സംഘടനകളായ ഇന്ത്യാ സോഷ്യൽ സെന്റർ, മലയാളി സമാജം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ എന്നിവയുടെ കാര്യാലയങ്ങളിലും പതാകയുയർത്തൽ ചടങ്ങ് നടന്നു.പ്രവർത്തി ദിവസമായിരിന്നിട്ടും നൂറുകണക്കിന് പ്രവാസികളാണ് അബുദാബിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായത്.