കുവൈറ്റ് സിറ്റി – ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്ററും, കൊയിലാണ്ടികൂട്ടം, കുവൈത്ത് ചാപ്റ്ററും സംയുക്തമായി ഭാരതത്തിന്റെ 71 മത് റിപ്പബ്ലിക് ദിനാഘോഷവും, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കുവൈത്ത് സെന്‍ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഷേഖാ സൽവ സ്റ്റെം സെൽ സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനകർമ്മം കൊയിലാണ്ടി കൂട്ടം ജനറൽ സെക്രട്ടറി മനോജ് കുമാർ കാപ്പാട് നിർവ്വഹിച്ചു. കൂട്ടം പ്രസിഡണ്ട് മൻസൂർ മുണ്ടോത്ത് റിപ്പബ്ലിക്ദിന സന്ദേശം നൽകി.
ജോ. സെക്രട്ടറിയും ക്യാമ്പ് കോർഡിനേറ്ററുമായ സയ്യിദ് ഹാശിം കൊയിലാണ്ടി, മീഡിയ വിംഗ് കൺവിനർ മുസ്തഫ മൈത്രി, ബിഡികെ അഡ്വൈസറി ബോർഡ് മെമ്പർ രാജൻ തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. ബിഡികെ പ്രസി. രഘുബാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസി. ജയകൃഷ്ണൻ സ്വാഗതവും ജോ. സെക്രട്ടറി മുനീർ പിസി നന്ദിയും രേഖപ്പെടുത്തി.