കുവൈറ്റ് സിറ്റി – കെഫാക്ക് ജില്ലാതല ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഫുട്ബോൾ ടീംമിന്റ ജഴ്സി പ്രകാശനം നടന്നു. മിഷറീഫ് സ്പോർട്സ് ഗ്രൗഡിൽ നടന്ന ജഴ്സി യുടെ പ്രകാശന കർമ്മത്തിൽ പൽപക് ജന.സെക്രട്ടറി സുരേഷ് പുളിക്കൽ, രക്ഷധികാരി സുരേഷ് മാധവൻ, പബ്ലിക് റിലേഷൻ സെക്രട്ടറി വേണുകുമാർ, സ്പോർട്സ് സെക്രട്ടറി നൗഷാദ്, കെഫാക്ക് പ്രസിഡന്റെ സിദ്ധിക്ക്, സ്പോർട്സ് സെക്രട്ടറി അബ്ദുൾ റഹമാൻ, അസിറ്റസ്റ് സ്പോർട്സ് സെക്രട്ടറി ഇക്ക്ബാൽ, മാനേജിംഗ് കമ്മിറ്റി അംഗം ഗുലാം മുസ്തഫ, ജയകുമാർ, നവാസ്, മൺസൂർ, വിഷ്ണു, മുഹമദ്, ജിനീഷ്, ഫൈസൽ, അബാസ്, ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.