വാഷിങ്ടണ്‍: അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കുന്നത് റോബോര്‍ട്ടുകള്‍. ചികിത്സയ്ക്കായി റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് അധികൃതര്‍ വ്യക്തമാക്കി. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിലാണ് റോബോട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിച്ചു തുടങ്ങിയതെന്നും അധികൃതര്‍ വിശദീകരിച്ചു.
സ്റ്റെതസ്കോപ്പും ക്യാമറയും മൈക്രോഫോണും ഘടിപ്പിച്ച റോബോട്ടിനെ ഡോ.ജോര്‍ജ് ഡയസിന്റെ നേതൃത്വത്തിലാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചികിത്സ ഫലപ്രദമാണെന്നും ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും സിഡിസി അധികൃതര്‍ വ്യക്തമാക്കി.
ഐസൊലേഷനില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. അതീവ സുരക്ഷയ്ക്കായി ഐസോപ്പാഡ് സംവിധാനത്തിലാണ് ചികിത്സ. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള അതീവ സുരക്ഷാ വസ്ത്രങ്ങളും ഹെല്‍മെറ്റും ധരിച്ച സുരക്ഷാ ജീവനക്കാര്‍ ഐസോലേഷന് വാര്‍ഡില്‍ കാവല്‍ നില്‍ക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുപ്പത്കാരനായ രോഗിയെ വാഷിങ്ടണിലെ എവറെറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈന സന്ദര്‍ശനത്തിനു ശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.