തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉപവാസവും , സര്‍വകക്ഷിയോഗവും , പ്രമേയം പാസാക്കലും നടത്തുന്ന ഇടതു പക്ഷമാണ് രാജ്യത്തിനു ആശ്വാസമാകുന്നതെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ .
സ്വാതന്ത്യ്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യ ശൃംഖലയാണ് കേരളത്തിൽ നടന്നത് . പൗരത്വ നിയമം പിൻ വലിക്കുന്നതുവരെ ഇടതു പക്ഷം സമരം നയിക്കും .
ആർ എസ് എസുകാരെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കര്‍, ഗവര്‍ണര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ നിയോഗിച്ച് ഭരണഘടനയും ഇന്ത്യയുടെ ഭരണം കൈപ്പിടിയിലാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും വിജയ രാഘവൻ പറഞ്ഞു .