ഗാന്ധി സാഹിത്യവേദിയുടെയും ഇന്ത്യൻ എംബസ്സിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനാചരണം ജനുവരി 30 വ്യാഴാഴ്ച വൈകുന്നേരം 7.30 ന് അബുദാബി ഇന്ത്യൻ എമ്പസ്സി ഹാളിൽ നടക്കും. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ മുഖ്യാതിഥിയായിരിക്കും. ഗാസ്കോ യുടെ മുൻ സി.ഇ.ഒ. മുഹമ്മദ് സാഹു അൽ സുവൈദി ഗാന്ധി അനുസ്മരണപ്രഭാഷണം നടത്തും. ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി.ദാമോദരൻ അദ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ,ഗാന്ധി സാഹിത്യവേദി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും.വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ഗാന്ധി സാഹിത്യവേദി സംഘടിപ്പിച്ച ക്വിസ് മത്സരം ജനുവരി 25 ന് അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ വച്ച് നടന്നിരുന്നു. ശാന്തി പ്രമോദ് ക്വിസ് മിസ്ട്രസ് ആയിരുന്നു.