ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടു മലയാളികളൾ വിജയിച്ചു.സിറാജുദ്ദീൻ നെഹ്ലത്ത്, എം. അംബുജാക്ഷൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ. ദേവ്സിങ് പാട്ടീല്‍, സയിദ് സല്മാന്, ശിവകുമാർ മാണിക്യം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ .ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.. 8354 വിദ്യാര്‍ഥികള്‍ അധ്യായനം നടത്തുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ 5722 രക്ഷിതാക്കൾക്ക്ക്കാണ് വോട്ടവകാശമുള്ളത്.ഇതിൽ 3548 രക്ഷിതാക്കൾ മാത്രമാണ് വോട്ടവകാശം ഇത്തവണ വിനയോഗിച്ചത് .