വയനാട്: വയനാട്ടില്‍ ആനക്കൊമ്പുമായി ഒരാള്‍ പിടിയില്‍. ഇടുക്കി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേപ്പാടി മുണ്ടക്കൈ 900 കണ്ടിക്ക് സമീപം കഴിഞ്ഞ ദിവസം ചരിഞ്ഞ ആനയുടെ കൊമ്പാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. സൗത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.