അബു ദാബി : ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി. ദാമോദരനെ,യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) യുടെ മഹാത്മാ അവാർഡിന് തിരഞ്ഞെടുത്തു . മിഡിൽ ഈസ്റ്റിൽ അദ്ദേഹം നടത്തിയ ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരണത്തിനും മറ്റു സാമൂഹികപ്രവർത്തനങ്ങളും മുൻനിർത്തിയാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഫെബ്രുവരി ഒന്നിന് ലണ്ടൻ എന്‍ഫീൽഡിലെ സെന്റ് ഇഗ്നേഷ്യസ് കോളേജിൽ വച്ച് നടക്കുന്ന “യുക്മ ആദര സന്ധ്യ 2020 ” ചടങ്ങിൽ വച്ച് അവാർഡ് നൽകും.കഴിഞ്ഞ 10 വർഷത്തിലധികമായി യു.എ. ഇ യിലെ ഗാന്ധിയൻ പ്രവർത്തനങ്ങൾ നടത്തുന്ന ഗാന്ധി സാഹിത്യവേദിക്ക് കരുത്തേകുന്ന അവാർഡാണിതെന്ന് ഗാന്ധി സാഹിത്യവേദി ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് അഭിപ്രായപ്പെട്ടു. ആദ്യമായി മഹാത്മ ഗാന്ധിയുടെ പ്രതിമ, ചർക്ക എന്നിവ അബുദാബിയിൽ സ്ഥാപിക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് പ്രധാനപെട്ടതാണ്.
—