ന്യൂഡല്‍ഹി : ഐഎന്‍ഇടി ഓഫീസര്‍, മാട്രിക് റിക്രൂട്ട് സെലക്ഷന് എന്നീ പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് ഇന്ത്യന്‍ നേവി ഇന്ന് പുറത്തുവിടും. പരീക്ഷാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക കരിയര്‍ പോര്‍ട്ടല്‍ വഴി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
നേരത്തെ സീനിയര്‍ സെക്കന്ററി റിക്രൂട്ട്മെന്റ്, ആര്‍ട്ടിഫിസര്‍ അപ്രന്റിസ് പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നേവി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഐഎന്‍ഇടി ഓഫീസര്‍, മാട്രിക് റിക്രൂട്ട് സെലക്ഷന് പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് പുറത്തുവിടുന്നത്.
ഐഎന്‍ഇടി പരീക്ഷ പാസ്സാകുന്നവര്‍ എസ്എസ്ബി അഭിമുഖത്തിനായുള്ള യോഗ്യത നേടും. 2020 ഏപ്രില്‍ മാസത്തിലാണ് അഭിമുഖം. അഭിമുഖത്തില്‍ യോഗ്യത നേടുന്നവര്‍ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. പൈലറ്റ് ആകാനുള്ള ഉദ്യോഗാര്‍ത്ഥികള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പൈലറ്റ് സെലക്ഷന് പ്രോസസ്സില്‍ പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.