ഭാരതത്തിന്റെ റിപബ്ലിക് ദിനത്തിന് ആദരമർപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ത്രിവർണ്ണമണിഞ്ഞു. ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ദീപപ്രഭയിലായി ഇന്നലെ ബുർജ് ഖലീഫ.ഓരോ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങളിൽ ആ രാജ്യത്തോടുള്ള ആദരസൂചകമായി ബുർജ് ഖലീഫയിൽ അവരുടെ പതാകയുടെ നിറം കാണിച്ച് ലേസർ ഷോകൾ നടത്താറുണ്ട്.ഇത് നാലാം തവണയാണ് ബുർജ് ഖലീഫ ഇന്ത്യന്‍ പതാകയുടെ നിറം കാണിക്കുന്നത്
—