കാബൂൾ : അഫ്ഗാനിലെ പൊലീസ് ക്യാമ്പിൽ താലിബാൻ ആക്രമണം. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ പൊലീസുകാരാണെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്തുണ നൽകിയത് ക്യാമ്പിലെ തന്നെ ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോർട്ട്.
പൊലീസുകാരൻ ക്യാമ്പിന്റെ ഗേറ്റ് ഭീകരർക്കായി തുറന്നു നൽകുകയായിരുന്നു. നേരത്തെയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ട്. നാറ്റോ സേനയ്ക്ക് നേരെയും യുഎസ് സൈന്യത്തിനു നേരേയുമായിരുന്നു ആക്രമണം നടന്നിട്ടുള്ളത്. എന്നാൽ അഫ്ഗാൻ പൊലീസ് സേനക്ക് നേരേയുള്ള ആക്രമണങ്ങളിൽ പൊതുവെ മരണ സംഖ്യ കൂടാറാണ് പതിവ്.
ബഗ്ലാൻസ് പ്രവിശ്യയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ താലിബാന് വലിയ സ്വാധീനമുള്ള മേഖലയാണിവിടം.