കുവൈറ്റ് സിറ്റി – സാരഥി കുവൈറ്റ് നടത്തിയ മോട്ടിവേഷണൽ, പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു. പ്രശാന്ത് നായർ ഐ.എ.എസും ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ ഡയറക്ടര്‍ സ്നേഹജ് ശ്രീനിവാസനും ക്ലാസുകള്‍ക്ക് നേതൃത്വം വഹിച്ചു. സാരഥികുവൈറ്റിന്റെ എഡ്യൂകേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ പ്രശാന്ത് നായർ ഐഎഎസ് ‘ പരാജയങ്ങളെ എങ്ങനെ വിജയത്തിലേയ്ക് പരിവർത്തനം ചെയ്യാം’ എന്ന വിഷയത്തിൽ സംസാരിച്ചു. എങ്ങനെ പഠനത്തെ ഒരു വിനോദമാക്കി മാറ്റാം എന്ന വിഷയത്തില്‍ സ്നേഹജ് ശ്രീനിവാസൻ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ നടത്തി.
മംഗഫിലെ ഇന്ദ്രപ്രസ്ഥയിൽ സംഘടിപ്പിച്ച പരിപാടിയിൽ സാരഥി എഡ്യൂകേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുരേഷ് .കെ സ്വാഗതവും സാരഥി ജനറൽ സെക്രട്ടറി കെ.ആർ അജി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് വിനോദ് കുമാർ, ട്രഷറർ ബിജു.സി.വി, ട്രസ്റ്റ് സെക്രട്ടറി സജീവ് കുമാർ, ട്രഷറർ രാജീഷ് മുല്ലക്കൽ, വൈസ് ചെയർമാൻ സജീവ് നാരായണൻ, ജോയിന്റ് സെക്രട്ടറി ബിനുമോൻ, വനിതാവേദി ചെയർപേഴ്സൺ ബിന്ദു സജീവ്, സാരഥി ജോയിന്റ് സെക്രട്ടറി സബീഷ് കുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.