കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ബുധനാഴ്ച്ച ഹൈക്കോടതി വാദം കേള്‍ക്കും. കേസില്‍ തനിക്കെതിരെ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. വിടുതല്‍ ഹര്‍ജിക്കെതിരെ മേല്‍ക്കോടതിയില്‍ സമീപിക്കാന്‍ സമയം കിട്ടിയില്ലെന്നും തനിക്കെതിരേയും മറ്റു പ്രതികള്‍ക്കെതിരേയും ഉള്ള കുറ്റങ്ങള്‍ വ്യത്യസ്തമാണെന്നും അതിനാല്‍ ഒരുമിച്ച് കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ദിലീപ് ഹര്‍ജിയില്‍ പറഞ്ഞു.
അതേസമയം ദിലീപിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 30 ന് തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ നേരത്തെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന വാദം അംഗീകരിച്ചായിരുന്നു ഹര്‍ജി തള്ളിയത്.