വാഷിംഗ്ടണ്‍: പാലസ്തീന് ഇസ്രായേല്‍ സമാധാന പദ്ധതി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്.
ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി തന്നെ തുടരും. കിഴക്കന്‍ ജറുസലേമില്‍ പാലസ്തീന് തലസ്ഥാനം രൂപീകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ പാലസ്തീന്റെ തലസ്ഥാനത്ത് അമേരിക്കന്‍ എംബസ്സി ആരംഭിക്കുമെന്നും സമാധാന പദ്ധതി പ്രഖ്യാപനത്തിനിടെ ട്രംപ് വ്യക്തമാക്കി. പാലസ്തീന് രാഷ്ട്ര രൂപീകരണമാണ് സമാധാന പദ്ധതിയ്ക്കായി ട്രംപ് നല്കിയ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. കൂടാതെ പാലസ്തീനില്‍ നിന്നും ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ട്രംപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാല് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തര്‍ക്ക മേഖലയില്‍ നിന്ന് ആരെയും പുറത്താക്കില്ലെന്ന് ഇസ്രായേലും അമേരിക്കയെ അറിയിച്ചിട്ടുണ്ട്.
2017 ലാണ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഗോലാന്‍ കുന്നുകളിലെ ഇസ്രായേലിന്റെ ആധിപത്യവും അമേരിക്ക അംഗീകരിച്ചിരുന്നു. എന്നാല്‍ പാലസ്തീന് ഇത് രണ്ടും തള്ളിക്കളയുകയായിരുന്നു ചെയ്തത്.