ഇസ്ലാമാബാദ്: ഒരിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനുഭവം പങ്കുവെച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. എലവേറ്ററില്‍ നിന്നും വീണതിനെ തുടര്‍ന്ന് ഇമ്രാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വേദന കുറക്കാനായി തനിക്ക് ഇഞ്ചക്ഷന് എടുത്തിരുന്നെന്നും അതോടെ ചുറ്റിലും ഉണ്ടായിരുന്ന നഴ്സുമാരെ ഹൂറിമാരായി തോന്നിയെന്നും ഇമ്രാന് ഖാന് പറഞ്ഞു. കറാച്ചിയിലെ ഷൗക്കത്ത് ഖനം കാന്‍സര്‍ ആശുപത്രിക്കായി ധനസമാഹരണം നടത്തുന്നതിനിടെയായിരുന്നു ഇമ്രാന് ഖാന്റെ പരാമര്‍ശം.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവമാണ് ഇമ്രാന് ഖാന്റെ മനസില്‍ മായാതെ കിടക്കുന്നത്. എലവേറ്ററില്‍ നിന്നും വീണതിനെ തുടര്‍ന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും തുടര്‍ന്ന് ഇഞ്ചക്ഷന് എടുത്തെന്നും ഇമ്രാന് പറഞ്ഞു. ഇഞ്ചക്ഷന് എടുത്തതോടെ ലോകം തന്നെ മാറി മറിഞ്ഞതായി അദ്ദേഹം ഓര്‍മ്മിക്കുന്നു. ഇതിനു പിന്നാലെ തനിക്ക് ചുറ്റിലുമുണ്ടായിരുന്ന നഴ്സുമാരെ എല്ലാം തനിക്ക് ഹൂറിമാരായാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഇഞ്ചക്ഷന് എടുത്തപ്പോള്‍ തന്നെ വേദന കുറഞ്ഞെന്നും എന്നാല്‍ വീണ്ടും ഒരു ഇഞ്ചക്ഷന് കൂടി എടുക്കാന്‍ ഡോക്ടറെ താന്‍ നിര്‍ബന്ധിച്ചെന്നും ഇമ്രാന് പറഞ്ഞു. ലാഹോറില്‍ 2013ലാണ് ഇമ്രാന് ഖാന് അപകടമുണ്ടായത്. തെരഞ്ഞെടുപ്പിന് മുന്‍പായി നടന്ന അപകടത്തില്‍ ഇമ്രാന്റെ തലക്കും പുറത്തും പരിക്കറ്റിരുന്നു.