കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയില്‍ തടഞ്ഞ പ്രതിപക്ഷ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഗവര്‍ണറെ അപമാനിച്ച പ്രതിപക്ഷം തികച്ചും ജനാധിപത്യ വിരുദ്ധരാണെന്ന് തെളിയിച്ചെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് പ്രതപക്ഷത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
‘രമേശ് ചെന്നിത്തല ഇത്രയും തരംതാണ ഒരു പ്രതിപക്ഷ നേതാവാണെന്ന് കേരളത്തിനു ബോധ്യമായി. ഗവര്‍ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്’. സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തില്‍ നാടകീയമായ രംഗങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയത്. ഗാര്‍ഡ് ഓണര്‍ സ്വീകരിച്ച് നിയമസഭയിലേക്ക് കടന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തിരുന്നു.