ഭൂമിയുടെ ആദ്യകാല അന്തരീക്ഷത്തില്‍ ഓക്സിജനേക്കാളും കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ സാന്നിദ്ധ്യമായിരുന്നു കൂടുതലെന്ന് കണ്ടെത്തല്‍. ഏകദേശം 2.7 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയെ ബാധിച്ച ചെറിയ ഉല്‍ക്കാശിലകളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. സയന്‍സ് അഡ്വാന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭൂമിയുടെ ആദ്യകാല അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഇല്ലായിരുന്നുവെന്ന് മുന്‍കാല കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നതെന്ന് കരുതപ്പെട്ടതിനോട് യോജിക്കുന്നതാണ്
പുതിയ കണ്ടെത്തലെന്ന് സിയാറ്റിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ എഴുത്തുകാരന് ഓവന് ലെഹ്മര് പറഞ്ഞു.
ഭൂമിയുടെ ആദ്യകാല അന്തരീക്ഷത്തെ കുറിച്ച് അറിയുന്നത് ഗ്രഹത്തിന്റെ ചരിത്രത്തെ കുറിച്ചും ജീവന് ഉയര്‍ന്നു വന്ന അവസ്ഥയെ കുറിച്ചും മനസിലാക്കാനും മറ്റ് ഗ്രഹങ്ങളില്‍ ജീവന് കണ്ടെത്താനുള്ള അന്വേഷണത്തെ സഹായിക്കുകയും ചെയ്യും.