കൊല്ലം : കൊട്ടിയത്ത് ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. പേരയം ചരുവിള പുത്തന്‍വീട്ടില്‍ അജ്മലും(18) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റില്‍ ആയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. മൈലാപ്പൂര് സ്വദേശി നൗഫലാണ് (18) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തിനും കുത്തേറ്റിട്ടുണ്ട്. ഫവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
നൗഫലുമായി പ്രതികള്‍ക്കുണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.