ന്യൂഡല്‍ഹി : ഇന്ത്യന്‍ നയന്ത്രജ്ഞന്‍ ഹര്‍ഷ വര്ധന് ശൃംഗ്ല പുതിയ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഖോഗലെ കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയായി ഹര്ഷവര്ധന് ശൃംഗ്ല ചുമതലയേറ്റത്. രണ്ട് വര്‍ഷമാണ് വിദേശകാര്യ സെക്രട്ടറിയുടെ കാലാവധി.
രാജ്യത്തിന്റെ പുരോഗതിയ്ക്കായി ലോകരാജ്യങ്ങളുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഹര്ഷവര്ധന് ശൃംഗ്ല പറഞ്ഞു. ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വര്‍ധിപ്പിക്കും. ലോകരാജ്യങ്ങളുമായി ചേര്‍ന്ന് ആഗോള ഭീകരതയെ ചെറുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യ താത്പര്യങ്ങള്‍ ലോക വ്യാപകമാക്കുക, ലോകത്ത് എല്ലായിടത്തുമുള്ള ഇന്ത്യക്കാരെ സേവിക്കുക എന്നിവയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രധാന ദൗത്യം. രാജ്യത്തിന് അകത്തും പുറത്തുമുള്ള ആളുകള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുക, അവരുടെ സുരക്ഷ ഉറപ്പാക്കുക, സുരക്ഷ വര്‍ധിപ്പിക്കുക, ലോകത്ത് എല്ലായിടത്തുമുള്ള ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നിവയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
1984 ല്‍ ഐഎഫ്എസില്‍ ചേര്‍ന്ന ശ്യംഖല അമേരിക്കയിലെ ഇന്ത്യന്‍ പ്രതിനിധിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. അമേരിക്കയില്‍വെച്ച് നടന്ന ഹൗഡി മോദി പരിപാടിയില്‍ ആതിഥേയത്വം വഹിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.