വാഷിംഗ്ടണ്‍: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന് നടത്തിയ റോക്കറ്റാക്രമണത്തില്‍ അന്‍പതോളം യുഎസ് സൈനികര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റതായി പെന്റഗണ്‍. യുഎസ് സൈന്യത്തിലെ ഒരാള്‍ക്കും ഒരു പോറല്‍ പോലും ഉണ്ടായിട്ടില്ലെന്നും യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നുമുള്ള ട്രംപിന്റെ വാദങ്ങള്‍ തള്ളിയാണ് പെന്റഗണ്‍ രംഗത്തെത്തിയിരിക്കുന്നത്.
80 സൈനികര്‍ കൊല്ലപ്പെട്ടെന്ന ഇറാന്റെ അവകാശവാദം പച്ചക്കള്ളമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. 18 യുഎസ് സൈനികര്‍ ജര്‍മ്മനിയില്‍ ചികിത്സയിലാണെന്നും മറ്റുള്ളവര്‍ ചികിത്സയക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അല്‍ അസദ് താവളത്തിലെ സൈനികര്‍ക്കാണ് ആക്രണത്തിന്റെ ആഘാതം മൂലം തലച്ചോറിന് ക്ഷതമേറ്റത്. ആക്രമണ സമയത്ത് 1500 സൈനികര്‍ ബങ്കറുകളില്‍ ആയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.